ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു ; ഉറവിടം വ്യക്തമല്ല

കൊച്ചി: പെരുമ്പാവൂര്‍ ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി പൊന്നയംമ്പിള്ളില്‍ പി.കെ. ബാലകൃഷ്ണന്‍ നായര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ബാലകൃഷ്ണന് എവിടെ നിന്നാണു രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

ഇദ്ദേഹത്തിന്റെ മകന്‍ ആലുവ കഐസ്ഇബി ഓഫിസിലാണു ജോലി ചെയ്തിരുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ ഇയാളുമായി സമ്പര്‍ക്കമുള്ളവരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്.

Top