ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് കെ.കെ. ശൈലജ

kk-shylaja

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരത്തിനെതിരേ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രംഗത്ത്. ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ആവശ്യമായ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.

മെഡിക്കല്‍ കോളേജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് കുമരമ്പത്തൂരില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.

രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കുമരമ്പത്തൂരില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.

Top