കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂര്‍ സ്വദേശി രാജേഷ്(45) ആണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഇതുള്‍പ്പെടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വയനാട്, ഇടുക്കി എന്നിവിടങ്ങളിലാണ് മറ്റു രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Top