ആരോഗ്യസേതു ആപ്പ് വിവാദം : വിശദീരണമായി കേന്ദ്രം

ൽഹി ;ആരോഗ്യ സേതു ആപ്പ് സമ്പന്തിച്ചുള്ള വിവാദത്തിൽ വിശദീകരണമായി കേന്ദ്രം. നേരത്തെ ആരോഗ്യ സേതു ആപ്പ് ആരാന്ന് നിർമ്മിച്ചത് എന്ന ചോദ്യത്തിന് അറിയില്ല എന്ന കേന്ദ്രത്തിന്റെ വിചിത്ര മറുപടിയാണ് പിന്നീട് വിവാദമായത്. എന്നാൽ ഇപ്പോൾ ഇതിന്റെ വിശദീകരണമാണ് കേന്ദ്രം പുറത്ത് വിട്ടിരിക്കുന്നത്. ആരോഗ്യ സേതു ആപ്പ് സാങ്കേതിക വിധക്തരുടെ നേതൃത്വത്തിൽ സർക്കാർ വികസിപ്പിച്ചതാണ് എന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ.

വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് എന്നയാൾ നല്‍കിയ അപേക്ഷയ്ക്കായിരുന്നു കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ വിചിത്ര മറുപടി. തുടർന്ന് അപേക്ഷകനായ സൗരവ് നല്‍കിയ പരാതിയില്‍ ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്‍റെ ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വിശദീകരണം തേടി.

ആപ്ലിക്കേഷൻ രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്‍റര്‍ ആണെന്നാണ് ആരോഗ്യ സേതു ആപ്പിന്‍റെ വെബ്സൈറ്റില്‍ തന്നെ പറയുന്നുണ്ട്. പിന്നെയങ്ങനെയാണ് ആപ്പിന് രൂപം നല്‍കിയവരെക്കുറിച്ച് വിവരമില്ലെന്ന് കേന്ദ്രം പറയുന്നതെന്ന് വിവരാവകാശ കമ്മീഷന്‍ ‌കാരണം കാണിക്കല്‍ നോട്ടീസില്‍ ചോദിച്ചു.

Top