കണ്ണൂര്‍, കരുണ ബില്ലില്‍ ആരോഗ്യ സെക്രട്ടറി ഒപ്പിട്ടു; ബില്‍ നിമയവകുപ്പിന് കൈമാറി

kannur karuna medical college

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലില്‍ ആരോഗ്യ സെക്രട്ടറി ഒപ്പിട്ടു. ബില്ല് നിയമവകുപ്പിന് കൈമാറി.

എല്ലാ നിയമപ്രശ്‌നങ്ങളും പരിഹരിച്ചാണ് ബില്‍ കൊണ്ടുവന്നതെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് ഒരു തെറ്റും പറ്റിയിട്ടില്ല. തെറ്റുണ്ടെങ്കില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുമായിരുന്നു. വിദ്യാര്‍ഥികളുടെ ഭാവിയാണ് സര്‍ക്കാര്‍ നോക്കിയത്. കോണ്‍ഗ്രസും ബിജെപിയും ബില്ലിന് അനുകൂലമായിരുന്നുവെന്നും എ.കെ.ബാലന്‍ പറഞ്ഞിരുന്നു.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജ് കേസില്‍ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്നായിരുന്നു സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുത പ്രത്യാഘാതമുണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ 201617 വര്‍ഷത്തെ വിദ്യാര്‍ഥി പ്രവേശനം ക്രമവത്കരിക്കാനായി നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ ബില്‍ സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസില്‍ വിധി പറയാനിരിക്കെയാണ് നിയമസഭ ഐകകണ്‌ഠ്യേന ബില്‍ പാസാക്കിയത്.

Top