നെഞ്ചുവേദന: ആർ ബാലകൃഷ്ണപ്പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊട്ടാരക്കര: കേരള കോൺഗ്രസ് ബി നേതാവും മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ ആർ ബാലകൃഷ്ണപ്പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് കുഴഞ്ഞു വീണത്. ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇസിജി പരിശോധനയിൽ നേരിയ വ്യതിയാനം കണ്ടതിനെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. മകൻ കെ ബി ഗണേഷ്‌കുമാർ എംഎൽഎയും കേരള കോൺഗ്രസ് ബി നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു.

Top