ഹെല്‍ത്ത് പാസ്‌പോര്‍ട്ട് അന്താരാഷ്ട്ര യാത്രയ്ക്ക് നിര്‍ബന്ധമല്ലെന്ന് സൗദി

റിയാദ്: അന്താരാഷ്ട്ര യാത്രയ്ക്ക് ഹെല്‍ത്ത് പാസ്‌പോര്‍ട്ട് നിര്‍ബന്ധമല്ലെന്ന് സൗദി. രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കാണ് ഹെല്‍ത്ത് പാസ്‌പോര്‍ട്ട് നല്‍കി വരുന്നത്. 97 പുതിയ കേസുകളും 171 രോഗമുക്തിയുമാണ് ഏറ്റവുമൊടുവില്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് ഇന്ന് നാല് പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വരുന്ന വന്‍ കുറവ് ജനങ്ങളില്‍ ആശ്വാസം വര്‍ധിപ്പിക്കുന്നതാണ്. 6,282 പേര്‍ക്കാണ് ഇത് വരെ ജീവന്‍ നഷ്ടമായത്. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും പുതിയ കേസുകളുട എണ്ണം നൂറിന് താഴെയെത്തി. 97 പുതിയ കേസുകളും 171 രോഗമുക്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

3,63,582 പേര്‍ക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ 3,55,208 പേര്‍ക്കും രോഗം ഭേദമായി. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഹെല്‍ത്ത് പാസ്പോര്‍ട്ട്, രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ച കൂടുതല്‍ പേര്‍ക്ക് ലഭ്യമായി. ഈ ഹെല്‍ത്ത് പാസ്പോര്‍ട്ട് അന്താരാഷ്ട്ര യാത്രക്ക് നിര്‍ബന്ധമില്ലെന്നും, എന്നാല്‍ ചില രാജ്യങ്ങള്‍ വാക്സിനേഷന്‍ പോലുള്ള സാഹചര്യങ്ങളില്‍ ഇത് ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Top