ജനിതകമാറ്റം സംഭവിച്ച വൈറസ്, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.

ജനിതമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജാഗ്രത പുലർത്താൻ ആരോഗ്യമന്ത്രി നിർദ്ദേശിച്ചത്. രോഗം ബാധിച്ച ആറു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ സമ്പർക്കപ്പട്ടിക കണ്ടെത്തിയിട്ടുണ്ട്. വൈറസിനു ജനിതകമാറ്റം ഉണ്ടാകുന്നുണ്ടോയെന്ന് കണ്ടെത്താൻ പ്രാദേശികമായി നടക്കുന്ന പഠനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സംസ്ഥാനം മെഡിക്കൽ സംഘത്തെ ആവശ്യപ്പെടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Top