സര്‍ക്കാരിന്റെ പനി കണക്കില്‍ അവ്യക്തത ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പനിക്കണക്കില്‍ അവ്യക്തത ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് സ്വയം ചികിത്സ പാടില്ല എന്നാണ്. ഡോക്ടറെ കാണണമെന്ന് തന്നെയാണ് നിര്‍ദേശം നല്‍കിയത്. മെയ് മാസം മുതല്‍ ആരോഗ്യവകുപ്പ് ജാഗ്രത പാലിച്ചിരുന്നു. മരണ കാരണം പരിശോധിക്കുന്നുണ്ട്. മരണം ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു പനിമരണം കൂടി സ്ഥിരീകരിച്ചു. വയനാട് അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത്(3) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കുട്ടിയാണ് പനി ബാധിച്ച് വയനാട്ടില്‍ മരിക്കുന്നത്.

 

Top