health minister statement

തിരുവനന്തപുരം: ഡിഫ്ത്തീരിയക്കുള്ള പ്രതിരോധ വാക്‌സിന്റെ ക്ഷാമം പരിഹരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ . നാലര ലക്ഷം വാക്‌സിനുകളുടെ വിതരണം ആരംഭിച്ചുവെന്നും അവര്‍ പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രതിരോധ കുത്തിവെയ്പ് കര്‍ശനമായി നടപ്പാക്കുക, സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക തുടങ്ങിയ നടപടികളികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 105 ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌.

ചികിത്സാ നിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ട് സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല് ആറു മാസത്തിനകം കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Top