മൃതദേഹം എലി കരണ്ട സംഭവത്തില്‍ വിശദീകരണം തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരണം തേടി. പാലക്കാട് ഡി എം ഒയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരിയുടെ (65) മൃതദേഹമാണ് എലി കരണ്ടത്. മൂക്കും കവിളും കടിച്ചു മുറിച്ച നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പട്ടാമ്പിയിലെ സേവന ആശുപത്രിക്കെതിരെയാണ് പരാതി. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വിഷയം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

 

Top