ഡോക്ടർമാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പിണറായി സർക്കാർ, നടപടി തുടങ്ങി

kk shylaja

തിരുവനന്തപുരം: നോട്ടീസ് തരാതെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. അന്യായമായ പണിമുടക്ക് പിന്‍വലിക്കണം ഡോക്ടര്‍മാരുടെ വെല്ലുവിളി രോഗികളോടെന്നും മന്ത്രി പറഞ്ഞു. പ്രൊബേഷന്‍ ഉള്ളവര്‍ ജോലിക്ക് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു മണിമുതല്‍ ആറു മണിവരെ ഡ്യൂട്ടിയാക്കിയത് ഡോക്ടര്‍മാരെ ദ്രോഹിക്കാനല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആവശ്യത്തിന് തസ്തിക സൃഷ്ടിച്ച ശേഷമാണ് പുതിയ പരിഷ്‌കരണം തുടങ്ങിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം നീട്ടിയത് ജനങ്ങള്‍ക്കുവേണ്ടിയാണ്. പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതി നിര്‍ത്തിവെയ്ക്കില്ലെന്നും അത് പൊളിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.

പ്രൊബേഷനിവുള്ളവര്‍ ഉച്ചയ്ക്ക് മുമ്പ് ഹാജരാകണം. ഉച്ചയ്ക്ക് ശേഷം കണക്കെടുക്കും, നടപടി അതിന് ശേഷമെന്നും നിയമപരമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന് മുന്നില്‍ സമരം നേരിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കെ ജി എം ഒ എ പ്രസിഡന്റ് ഡോ റൗഫ് സെക്രട്ടറി ഡോ ജിതേഷ് എന്നിവരെ സ്ഥലംമാറ്റിയിരുന്നു.

Top