സൗദിയില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്ന് ആരോഗ്യമന്ത്രി

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞതായും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്നും മന്ത്രി പറഞ്ഞു.

സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ആഗോര്യ മേഖലയ്ക്ക് നല്‍കുന്ന നിര്‍ലോഭ പിന്തുണയുടെയും സമൂഹത്തിന്റെ അവബോധത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. അവസാനത്തെ കോവിഡ് കേസും രോഗമുക്തി നേടുന്നത് വരെ ഈ പ്രതിബദ്ധത തുടരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top