അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയില്‍ എത്തിച്ചവര്‍ക്ക് പോളിയോ വാക്‌സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി

ഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയില്‍ എത്തിച്ചവര്‍ക്ക് പോളിയോ വാക്‌സിന്‍ എടുക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സൗജന്യമായാണ് വാക്‌സിന്‍ എടുക്കുക. ഇവര്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് പോളിയോ വാക്‌സിന്‍ എടുക്കുന്ന ചിത്രം അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും മാത്രമാണ് നിലവില്‍ പോളിയോ മഹാമാരി നിലനില്‍ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ പിടിച്ചടക്കിയതിനു പിന്നാലെ കാബൂളില്‍ നിന്ന് ഞായറാഴ്ച 168 പേരെയാണ് ഇന്ത്യ രക്ഷപ്പെടുത്തിയത്. ഇതില്‍ 107 പേര്‍ ഇന്ത്യക്കാരാണ്.

അതിനു മുന്‍പ് എംബസി ജീവനക്കാരും നയതന്ത്ര പ്രതിനിധികളും ഉള്‍പ്പെടെ 200 പേരെയും ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു.

 

Top