ഡോക്ടര്‍മാരുടെ സമരത്തോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി

kk shailaja

തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ എതിര്‍ത്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഡോക്ടര്‍മാരുടെ സമരത്തോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി പറഞ്ഞു.

പണിമുടക്ക് മൂലം പാവപ്പെട്ട രോഗികളാണ് ദുരിതമനുഭവിക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുന്നതില്‍ തെറ്റില്ല. അതേസമയം ബ്രിഡ്ജ് കോഴ്‌സിലൂടെ ഡോക്ടര്‍മാര്‍ ബിരുദം സമ്പാദിക്കുന്നതിനോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് സമരം നടത്തി. കൊവിഡ് അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നൊഴിവാക്കിയിരുന്നു.

Top