സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയുവിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ആരോഗ്യമന്ത്രി

kk-shailajaaaa

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വീഴ്ച്ച ഉണ്ടെങ്കില്‍ അത് തിരുത്താന്‍ തയാറാണ്. പക്ഷെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. സര്‍ക്കാരിന്റെ ഭാഗമായ ചില ആളുകള്‍ തന്നെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം കൊവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം സത്യവിരുദ്ധമാണെന്നായിരുന്നു കളമശ്ശേരി മെഡിക്കല്‍ കേളേജ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ശബ്ദ സന്ദേശം വ്യാജമല്ലെന്നും സത്യം പറഞ്ഞ നഴ്‌സിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് നീതികേടെന്നും ഡോക്ടര്‍ നജ്മ വെളിപ്പെടുത്തിയിരുന്നു.

Top