ഡെങ്കി 2 പുതിയ വകഭേദമല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഡെങ്കി 2 പുതിയ വകഭേദമല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത്തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ, കേരളത്തിലടക്കം ഡെങ്കിയുടെ നാല് വകഭേദവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന രോഗമാണ് ഡെങ്കിപ്പനി. ആര്‍ബോവൈറസ് വിഭാഗത്തില്‍പ്പെടുന്ന ഫ്‌ളാവിവൈറസുകളാണ് രോഗത്തിന് കാരണമാവുന്നത്. 8-12 ദിവസം വരെയാണ് എക്‌സ്ട്രിന്‍സിക് ഇന്‍ക്യുബേഷന്‍ പിരീഡ്.

കടുത്ത പനിയാണ് ഡെങ്കിയുടെ ലക്ഷണം. ഇതിനൊപ്പം കടുത്ത തലവേദന, കണ്ണിന് പിന്നിലായി വേദന, പേശി, സന്ധി എന്നിവിടങ്ങളിലെ വേദന, ഛര്‍ദി എന്നിവയും ഉണ്ടാകാം. കടുത്ത വയറുവേദന, നിലയ്ക്കാത്ത ഛര്‍ദി, ക്ഷീണം, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ തീവ്രത കൂടിയ ഡെങ്കിയുടെ ലക്ഷണങ്ങളാണ്.

 

Top