ഡല്‍ഹിയില്‍ കോവിഡ് വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. രാജ്യ തലസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനമാണ് നടന്നുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഇത് സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹ വ്യാപനമുണ്ടായെന്ന് കേന്ദ്ര സര്‍ക്കാരിനും ഐസിഎംആറിനും മാത്രമേ അംഗീകരിക്കാന്‍ ആകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും ഇത്രയധികം ആളുകള്‍ രോഗബാധിതരായി കൊണ്ടിരിക്കുമ്പോള്‍, സമൂഹ വ്യാപനമുണ്ടെന്ന് സമ്മതിക്കണം. ഐസിഎംആറിനോ കേന്ദ്ര സര്‍ക്കാരിനോ മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകൂ’ ഡല്‍ഹി ആരോഗ്യ മന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ വെള്ളിയാഴ്ച വരെ 2.38 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 4907 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top