മെഡിക്കല്‍ ഫീസ് ഉയര്‍ത്തണമെന്ന മാനേജ്‌മെന്റുകളുടെ നിലപാട് അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി

K.K-SHYLAJA

കണ്ണൂര്‍: മെഡിക്കല്‍ ഫീസ് ഉയര്‍ത്തണമെന്ന സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇതിനെതിരേ നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി അറിയിച്ചു.

മെഡിക്കല്‍ ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യപ്പെട്ട് ഇന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.കണ്ണൂരും കരുണയുമടക്കം 21 മാനേജ്‌മെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫീസ് 11 ലക്ഷം വേണമെന്നാണ് ഇവരുടെ പുതിയ ആവശ്യം. എന്നാല്‍, രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത് 5 ലക്ഷമാണ്. ആവശ്യം തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

Top