സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 5468 പേര്‍; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കൊറോണ ബാധിത ലക്ഷണത്തോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 5468 പേര്‍. ഇവരില്‍ 5191 പേര്‍ വീടുകളിലും 277 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 1715 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 1132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

22 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍19 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. മൂന്ന് പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരത്തുള്ള രണ്ടുപേര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗബാധയ്‌ക്കെതിരെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

Top