ടി.പി.ആര്‍ കൂടുന്നതിന് കാരണം ഉയര്‍ന്ന ജനസാന്ദ്രതയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ടി.പി.ആര്‍. കൂടുന്നതിന് കാരണം ഉയര്‍ന്ന ജനസാന്ദ്രതയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. രോഗം സങ്കീര്‍ണമായ ശേഷമാണ് പലരും ഡോക്ടറെ കാണുന്നതെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നുവെങ്കിലും തീവ്രത കുറവാണെന്നും മന്ത്രി പറഞ്ഞു.

രോഗം വന്ന ആളുകളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് കേരളത്തിലാണ്, അതിനാല്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഓഗസ്റ്റ് 15 ന് മുന്‍പ് 60 വയസ്സ് കഴിഞ്ഞവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

 

Top