ബിബിസിയില്‍ ലൈവിലെത്തി ആരോഗ്യമന്ത്രി; കേരളാമോഡല്‍ ലോകമെമ്പാടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: അന്തര്‍ദേശീയ മാധ്യമം ബിബിസിയില്‍ തല്‍സമയം സംവധിച്ച് കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡിന് 19 നെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കുറിച്ചാണ് മന്ത്രി ബിബിസിയില്‍ തല്‍സമയം സംവധിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ചര്‍ച്ചയായ പരിപാടിയില്‍ ആര്‍ദ്രം പദ്ധതിയെ കുറിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.

ബിബിസി വേള്‍ഡ് ന്യൂസ് വിഭാഗത്തിലാണ് കൊവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ ചര്‍ച്ചയായത്. തല്‍സമയ ചര്‍ച്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതും വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിച്ചതിനൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസലേറ്റ് ചെയ്തതും രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തി തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മന്ത്രി കെകെ ശൈലജ ചര്‍ച്ചയില്‍ വിശദീകരിച്ചു.

പ്രവാസികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവരുടെ സംസ്ഥാനത്തേക്കുള്ള തിരിച്ചുവരവിനേക്കുറിച്ചും മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി.

Top