താമസരേഖ ഇനി ഓണ്‍ലൈന്‍ വഴി പുതുക്കാം; പുതിയ നടപടിയുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: വിദേശികളുടെ താമസരേഖ പുതുക്കുന്നതിനുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈന്‍ വഴി സ്വീകരിക്കതാനുള്ള നടപടിക്രമവുമായി കുവൈറ്റ്. ഞായറാഴ്ച മുതല്‍ ഔട്ട് സോഴ്സിങ് കേന്ദ്രം വഴി നേരിട്ട് ഫീസ് സ്വീകരിക്കുന്നത് നിര്‍ത്തും. ഫീസ് സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം പ്രത്യേക വെബ് സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇന്‍ഷുറന്‍സ് ഓഫിസില്‍ പോകാതെ പ്രീമിയം തുക ഓണ്‍ലൈന്‍ വഴി അടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ജൂലൈ 28 മുതല്‍ ഇത് നിര്‍ബന്ധമാക്കുന്നതോടെ പേപ്പര്‍ സംവിധാനം ഇല്ലാതാവും. നേരത്തെ ഔട്ട്‌സോഴ്‌സിങ് കമ്പനിയാണ് വിദേശികളില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിച്ചിരുന്നത്.

ഇഖാമ പുതുക്കുന്നതിന് മുമ്പ് ആളുകള്‍ ഔട്ട് സോഴ്സിങ് കേന്ദ്രത്തിലെത്തി വരിനിന്ന് ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന രീതി ഇതോടെ അവസാനിക്കും. ഇതിനു പകരമായാണ് ആരോഗ്യമന്ത്രാലയം ഓണ്‍ലൈന്‍ ഏകജാലക സംവിധാനം ആരംഭിച്ചത്. പുതിയ സംവിധാനത്തില്‍ ഇന്‍ഷുറന്‍സ് ഓഫിസില്‍ പോകാതെ പ്രീമിയം തുക അടക്കാനും ഇന്‍ഷുറന്‍സ് നടപടി പൂര്‍ത്തിയാക്കാനും കഴിയും.

Top