തേയിലച്ചെടിയില്‍ കീടനാശിനി ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

tea

കൊച്ചി: ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികള്‍ തേയിലച്ചെടിയില്‍ പ്രയോഗിക്കുന്നുണ്ടെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഇത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍.

അത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷ കമ്മീഷനും ടീ ബോര്‍ഡിനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.

തേയില പാക്കറ്റുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് കീടനാശിനിയുടെ സാന്നിധ്യമുണ്ടോ എന്നു പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

Top