സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഒരിക്കല്‍ കൂടി ഉയരുമെന്ന് ആരോഗ്യവകുപ്പ്. പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്‌കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം കൂട്ടും. കിടത്തി ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കും. ആന്റിജന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top