സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ്. വരുന്ന ഒരാഴ്ചക്കുള്ളില്‍ അര്‍ഹരായ പരമാവധി ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ തുടരും.

വാക്‌സിന്‍ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവായത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായ ഇടവേളയില്‍ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കുവെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് വന്നാലും രോഗം മൂര്‍ഛിക്കില്ല. വൈറസിനെതിരെ ശരീരം പ്രതിരോധം തീര്‍ക്കുന്നതുകൊണ്ടാണ് ഇത്.

അതേസമയം മറ്റ് സംസ്ഥാനങ്ങളിലേതു പോലെയുള്ള വാക്‌സിന്‍ ക്ഷാമം സംസ്ഥാനത്ത് നിലവിലില്ല. ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്ക് നിലവിലുണ്ട്. ഏപ്രില്‍ 20 ന് അടുത്ത ബാച്ച് വാക്‌സിന്‍ എത്തും. അതോടുകൂടി കൂടുതല്‍ ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിക്കും. കഴിഞ്ഞ തവണ 13 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്.

 

Top