നിപ വൈറസ്; വവ്വാലുകളില്‍ നിന്ന് ഉടന്‍ സാംപിള്‍ ശേഖരിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

Virus

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം.

നിപ വൈറസിന്റെ സ്രോതസിന്റെ കാര്യത്തില്‍ അവ്യക്തതയുളളതിനാല്‍ വവ്വാലുകളില്‍ നിന്ന് ഉടന്‍ സാംപിള്‍ ശേഖരിക്കില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷമായിരിക്കും സാമ്പിളെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. രോഗത്തിന്റെ സ്രോതസ് സംബന്ധിച്ച പഠനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്നുളള വിദഗ്ധ സംഘം നാളെ കേരളത്തിലെത്തും.

നിപ വൈറസ് പടരുന്നത് പ്രധാനമായും വവ്വാലുകളിലൂടയാണെങ്കിലും പന്നികളിലൂടെയും സസ്തനികളായ ജീവികളിലൂടെയും രോഗം പടരാമെന്നും പഠനങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വവ്വാലുകളെ പിടികൂടി സാംപിള്‍ പരിശോധനയ്ക്ക് അയക്കുന്നതില്‍ അര്‍ത്ഥമിലല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കുന്നത്.

Top