നവരാത്രി ആഘോഷം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്. വീടുകള്‍ക്കുള്ളിലോ, രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേര്‍ന്ന് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും നടത്തണം. ഒറ്റ തവണ മാത്രമേ നാവില്‍ ആദ്യക്ഷരം കുറിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെ ഉള്ളവ ഉപയോഗിക്കാവു. വിദ്യാരംഭ ചടങ്ങുകള്‍ക്ക് ക്ഷേത്രങ്ങളില്‍ അടക്കം എത്തുന്നവരുടെ ഫോണ്‍ നമ്പര്‍, വിശദാംശങ്ങള്‍ അടക്കം ശേഖരിക്കണം. ആഘോഷങ്ങളില്‍ നിന്ന് ഗര്‍ഭിണികളും 65 വയസിന് മുകളില്‍ ഉള്ളവരും 10വയസിന് താഴെ ഉള്ള കുട്ടികളും വിട്ടുനില്‍ക്കുന്നതാകും ഉചിതം.

Top