പ്രസവമുറിയില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കുവാനുള്ള ആരോഗ്യ വകുപ്പിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധം

pregnant

ജയ്പൂര്‍: പ്രസവമുറിയില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കുവാനുള്ള ജില്ലാ ആരോഗ്യ വകുപ്പിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രസവമുറിയില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്നാണ് ഒരു സംഘം ആളുകള്‍ പ്രതിഷേധിച്ചത്.

ഗായത്രി മന്ത്രം കേള്‍പ്പിക്കുകയാണെങ്കില്‍ പ്രസവമുറിയില്‍ തീര്‍ച്ചയായും ആസാനും കേള്‍പ്പിക്കണമെന്നും പിറക്കാന്‍ പോകുന്ന തങ്ങളുടെ കുഞ്ഞുങ്ങള്‍ ഗായത്രി മന്ത്രമല്ല ആസാനാണ് കേള്‍ക്കേണ്ടതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

അതേസമയം, ഗായത്രി മന്ത്രം കേള്‍ക്കുന്നത് പ്രസവ വേദന കുറയ്ക്കുമെന്നതിനാലാണ് ആശുപത്രികളില്‍ ഗായത്രി മന്ത്രം ഉള്‍പ്പെടുത്തിയ സിഡി കാസറ്റുകള്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Top