പറവൂരിലെ ഭക്ഷ്യ വിഷബാധക്ക് കാരണം സാൽമോണല്ലോസിസ്

എറണാകുളം: പറവൂരിൽ ഹോട്ടൽ ഭക്ഷണം കഴിച്ചവരിൽ ഭക്ഷ്യവിഷബാധയേറ്റതിന് കാരണം സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയയെന്ന് ആരോഗ്യ വകുപ്പ്. സാമ്പിൾ പരിശോധനയിലാണ് സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ സാൽമോണെല്ലോസിസ് സാന്നിധ്യം കണ്ടെത്തിയത്.

ജനുവരി 16നാണ് പറവൂരിലെ മജ്ലിസ് എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇതുവരെ 106 പേരിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. മയോണൈസ്, അൽഫാം, മന്തി, പെരി പെരി മന്തി, മിക്സഡ് ഫ്രൈഡ് റൈസ് എന്നിവ കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുള്ളത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധ ഉണ്ടായിട്ടുള്ളത്. ഭക്ഷണം കഴിച്ച് 5-6 മണിക്കൂറിന് ശേഷമാണ് മിക്കവരിലും പനി, ഛർദ്ദി, വയറു വേദന, വയറിളക്കം, ഓക്കാനം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Top