ദുബായില്‍ വിസ ആരോഗ്യ ഇന്‍ഷൂറന്‍സുമായി ബന്ധിപ്പിക്കുമെന്ന്‌ ഹെല്‍ത്ത് അതോറിറ്റി

visa

ദുബായ്: എമിറേറ്റിലെ വിസ, ആരോഗ്യ ഇന്‍ഷൂറന്‍സ് വിസയുമായി ബന്ധിപ്പിക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി. വിസാ കാലവധി വരെ ഇന്‍ഷൂറന്‍സിനും കാലാവധി ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഒരു വര്‍ഷത്തെ കാലാവധിയിലാണ് ദുബായില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കുന്നത്.

വിസക്കാലവധി വരെ ഇന്‍ഷൂറന്‍സിന് കാലാവധിയുണ്ടെന്ന് കരുതി പലരും ഇന്‍ഷൂറന്‍സ് പുതുക്കാറില്ല. എന്നാല്‍, ഇനിമുതല്‍ ഇതിന്റെ ആവശ്യം ഇല്ലെന്നാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കുന്നത്. വിസയുമായി ഇന്‍ഷൂറന്‍സ് ബന്ധിപ്പിക്കുന്നതോടെ വിസക്ക് എത്ര കാലാവധിയുണ്ടോ അത്രയും തന്നെ ഇന്‍ഷൂറന്‍സിനും ലഭിക്കും.

മുപ്പത് ദിവസത്തെ ഗ്രേയ്‌സ് പീരിയഡ് നല്‍കികൊണ്ടാണ് വീസാകാലാവധി വരെ ഇന്‍ഷൂറന്‍സ് കാലാവധി നീട്ടുന്നത്. വിസ കാലാവധിയ്ക്കനുസൃതമായി ഇന്‍ഷുറന്‍സ് മൂല്യവും കണക്കാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിസ പുതുക്കുന്നതുവരെ ഇന്‍ഷുറന്‍സ് ഇന്‍ഷുറന്‍സ് കാലാവധി ലഭ്യമാകും.

പുതിയ സംവിധാനം നടപ്പാക്കുന്നതിനായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ തയ്യാറായെന്ന് ഡിഎച്ച്എ അധികൃതര്‍ അറിയിച്ചു. അതേസമയം തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പാക്കേജുകള്‍ക്ക് ഈ സൗകര്യം ലഭ്യമാകുമെന്ന കാര്യം ഉറപ്പായിട്ടില്ല.

വ്യക്തിഗത ഇന്‍ഷൂറന്‍സ് പോളിസി ഉടമകള്‍ക്ക് ഗുണപ്രദമാണ് പദ്ധതിയെന്ന് ഡിഎച്ച് ഹെല്‍ത്ത് ഫിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ.ഹൈദര്‍ അല്‍ യൂസെഫ് അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പദ്ധതി നിലവില്‍ വരുമെന്നാണ് വിവരം. ഒരുവര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെയുള്ള വിവിധ പാക്കേജുകള്‍ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.Related posts

Back to top