ഹെഡ്‌ലൈറ്റ് പ്രശ്‌നം ; കെ ടി എം ഡ്യൂക്കുകളെ തിരിച്ചു വിളിക്കുന്നു

ഹെഡ്‌ലൈറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെ ടി എം, ഡ്യൂക്കുകളെ തിരിച്ച് വിളിക്കുന്നു.

അപകടകരമായ റൈഡിംഗ് സാഹചര്യം ഒരുക്കുന്നതിലേക്ക് ഹൈഡ്‌ലൈറ്റ് പ്രശ്‌നങ്ങള്‍ വഴിതെളിക്കാം എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കെ ടി എമ്മിന്റെ നടപടി.

ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് മോഡലുകളെ കെ ടി എം തിരിച്ച് വിളിക്കുന്നതെന്നും ഉപഭോക്താക്കള്‍ അടിയന്തരമായി സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന്‍ നേടണമെന്നും കെ ടി എം അധികൃതര്‍ പറഞ്ഞു.

എല്‍ ഇ ഡി ഹെഡ്‌ലൈറ്റുകളിലെ പ്രശ്‌നം ടെസ്റ്റുകളില്‍ വ്യക്തമായതിനെ തുടര്‍ന്ന്, അംഗീകൃത ഡീലര്‍മാരില്‍ നിന്നും സൗജന്യ സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് നേടാന്‍ ഉപഭോക്താക്കളോട് കെ ടി എം ആവശ്യപ്പെട്ടിരിക്കുകയാണ്.

2017 കെ ടി എം ഡ്യൂക്ക് 390, ഡ്യൂക്ക് 125 മോഡലുകളെയാണ് കെ ടി എം തിരികെ വിളിച്ചിരിക്കുന്നത്. അതേസമയം 2017 കെടിഎം ഡ്യൂക്ക് 390, ഡ്യൂക്ക് 125 മോഡലുകളെ കെ ടി എം ഇന്ത്യ തിരിച്ചു വിളിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

സര്‍വീസ് വേളയില്‍ തന്നെ ഹെഡ്‌ലൈറ്റ് പ്രശ്‌നം പരിഹരിക്കാനുള്ള രഹസ്യ നടപടികള്‍ കെ ടി എം ഇന്ത്യ ആരംഭിച്ചൂവെന്നാണ് സൂചന.

യൂറോപ്യന്‍ രാജ്യങ്ങളിലെ കര്‍ശനമായ നിയമങ്ങളടെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി മോഡലുകളെ തിരിച്ചു വിളിക്കുന്നത്.

സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷനിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കെ ടി എം വ്യക്തമാക്കി.

Top