Headley confesses Pakistan’s ISI, Army’s hand in 26/11 Mumbai terror attacks

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് ചാരസംഘടനയായ ഐഎസ്‌ഐയും സൈന്യവുമെന്ന് വെളിപ്പെടുത്തല്‍. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് യുഎസില്‍ അറസ്റ്റിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ ലഭിച്ചത്.

ലഷ്‌കര്‍ ഇ തോയ്ബ നേതാവ് ഹാഫിസ് സയിദിന്റെ സമ്മതത്തോടെയാണ് മുംബൈ ഭീകരാക്രമണ പദ്ധതികള്‍ ആരംഭിച്ചതെന്നും ഹെഡ്‌ലിയുടെ മൊഴിയിലുണ്ട്. എഎസ്‌ഐയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനും പാക് സൈനിക മേല്‍നോട്ടത്തില്‍ പണം ലഭിക്കുമെന്നും സയിദ് പറഞ്ഞതായി ഹെഡ്‌ലി എന്‍ഐഎയോട് വെളിപ്പെടുത്തി.

മുംബൈക്കു പുറമേ ഉപരാഷ്ട്രപതിയുടെ വസതി, ഇന്ത്യ ഗേറ്റ്, സിബിഐ ആസ്ഥാന മന്ദിരം എന്നിവിടങ്ങളിലും ഹെഡ്‌ലി സന്ദര്‍ശനം നടത്തിയിരുന്നു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐഎസ്‌ഐ തലവന്‍മാരായ മേജര്‍ ഇഖ്ബാലിനും സമീര്‍ അലിക്കുമാണ് കൈമാറിയിരുന്നതെന്നും ഹെഡ്‌ലി എന്‍ഐഎ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

അതേസമയം, ഹെഡ്‌ലിക്ക് ഐഎസ്‌ഐ പണം നല്‍കിയെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മുംബൈ ആക്രമണത്തിന് ഐഎസ്‌ഐ പരിശീലനം നല്‍കിയെന്നും ബെഹ്‌റ വ്യക്തമാക്കി.

നേരത്തെ ഹെഡ്‌ലിയെ ചോദ്യം ചെയ്ത സംഘത്തിന്റെ തലവനായിരുന്നു ലോക്‌നാഥ് ബെഹ്‌റ.

2008 നവംബര്‍ 26ന് മുംബൈയിലെ വിവിധയിടങ്ങളില്‍ നടന്ന ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.

Top