തല മുണ്ഡനം ചെയ്ത് ; വ്യത്യസ്തമായ പ്രതിഷേധവുമായി ഭോപ്പാലിലെ അഭിഭാഷകര്‍

lawyers-1

ഭോപ്പാല്‍: പ്രതിഷേധത്തിന്റെ പലവിധ രൂപങ്ങളും നാം കണ്ടിട്ടുണ്ട്. അതിലൊരു വ്യത്യസ്തതയുമായി ഭോപ്പാലിലെ അഭിഭാഷകര്‍. അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തല മുണ്ഡനം ചെയ്താണ് ഭോപ്പാലില്‍ അഭിഭാഷകര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

കോടതി നടപടികള്‍ തടസപ്പെടുത്തി ഒരാഴ്ചയായി പ്രതിഷേധത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരും. സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതി രജിസ്ട്രാര്‍ പ്രസ്താവന ഇറക്കുക വരെ ചെയ്തു.

അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കാമെന്ന് 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നതാണ്.

Top