കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ പ്രോത്സാഹിപ്പിക്കണമെന്ന് സ്‌കൂള്‍ മേധാവി സിബിഎസ്ഇ

ന്യൂഡല്‍ഹി: 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ മാതാപിതാക്കളെയും അധ്യാപകരെയും സ്‌കൂളുകളിലെ ജീവനക്കാരെയും പ്രോത്സാഹിപ്പിക്കണമെന്ന് സിബിഎസ്ഇ.

അഫിലിയേറ്റ് സ്‌കൂളുകളുടെ മേധാവികളോടാണ് സിബിഎസ്ഇ നിര്‍ദ്ദേശിച്ചത്. കൊവിഡ് വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ, ഇന്ത്യാ ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, 1518 വയസ്സിനിടയിലുള്ള കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും സിബിഎസ്ഇ പറഞ്ഞു.

15-18 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാക്‌സിനേഷന്‍ നല്‍കാന്‍ മാതാപിതാക്കളെയും അധ്യാപകരെയും സ്‌കൂളുകളിലെ ജീവനക്കാരെയും പ്രോത്സാഹിപ്പിക്കാന്‍ സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകളുടെ മേധാവികളോട് നിര്‍ദ്ദേശിക്കുന്നു. സിബിഎസ്ഇ പ്രസ്താവനയില്‍ പറഞ്ഞു. 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ശനിയാഴ്ച (ജനുവരി 1) മുതല്‍ ദില്ലിയില്‍ ആരംഭിച്ചു.

15-18 വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ കൊവിഡ് വാക്‌സിനുകളുടെ ആദ്യ ഘട്ടം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ബൂസ്റ്റര്‍ ഷോട്ടുകളും അദ്ദേഹം പ്രഖ്യാപിച്ചു. സ്‌കൂളുകളും വിദ്യാര്‍ത്ഥികളും സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top