ഹെഡ് കോണ്‍സ്റ്റബിള്‍ പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍, കാരണം വ്യക്തമല്ല

കൊല്ലം: ഏഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. ഹെഡ് കോണ്‍സ്റ്റബിളായ സ്റ്റാലനാണ് ആത്മഹത്യ ചെയ്തത്.

കുണ്ടറ പടപ്പക്കര സ്വദേശിയാണ് സ്റ്റാലിന്‍. സ്റ്റേഷന്റെ ജനറേറ്റര്‍ റൂമിലാണ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി ഇദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നു. രാവിലെ കൂടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സ്റ്റാലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാല്‍ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Top