സഹതാരങ്ങളെല്ലാം സുരക്ഷിതരായി മടങ്ങിയ ശേഷമേ മടങ്ങൂ; ധോനിയുടെ കരുതലിന് പ്രശംസ

മുംബൈ: ഐ.പി.എല്ലിന്റെ 14ാം സീസണ്‍ താത്കാലികമായി നിര്‍ത്തിവെച്ചതൊടെ വിവിധ ടീമുകളിലെ താരങ്ങളെല്ലാം മടങ്ങിത്തുടങ്ങി. എന്നാല്‍ വിദേശ താരങ്ങളടക്കമുള്ള ടീം അംഗങ്ങളെല്ലാവരും പരിശീലക സംഘവുമടക്കം സുരക്ഷിതരായി മടങ്ങിക്കഴിഞ്ഞ ശേഷമേ താന്‍ വീട്ടിലേക്കു മടങ്ങു എന്നാണ് ധോനിയുടെ തീരുമാനം.

താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്‍ നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശ താരങ്ങളുടെ മടക്കയാത്ര പ്രതിസന്ധിയിലായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോനി എടുത്ത തീരുമാനമാണ് ഇത്. ധോണിയുടെ പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ കൈയ്യടികളാണ് ലഭിക്കുന്നത്. ആദ്യം വിദേശ താരങ്ങളും പിന്നീട് ഇന്ത്യന്‍ താരങ്ങളും നാട്ടില്‍ സുരക്ഷിതമായി എത്തിയ ശേഷം മാത്രമെ താന്‍ ഹോട്ടല്‍ വിടൂ എന്ന് അദ്ദേഹം പറഞ്ഞു.

Top