താൻ വീട്ടിൽ ഇരുന്ന് കർഷകർക്കായുള്ള പ്രാർഥനയിൽ ആയിരുന്നു : കെജ്‌രിവാൾ

ൽഹി : അരവിന്ദ് കെജ്‌രിവാൾ വീട്ടുതടങ്കലിൽ ആണെന്നുള്ള വിവാദത്തിൽ വെളിപ്പെടുത്തലുമായി കെജ്‌രിവാൾ രംഗത്ത്. സമരം നടത്തുന്ന കർഷകർക്ക് ഒപ്പം തുടരാൻ തന്നെ അനുവദിച്ചില്ലെന്നും വീട്ടിൽ അവർക്കായി താൻ പ്രാർത്ഥിയ്ക്കുകയായിരുന്നു എന്ന് കെജ്‌രിവാൾ പറഞ്ഞു. കെജ്‌രിവാൾ പുറത്തെത്തി പ്രപർത്തകരെ കണ്ടതോടെയാണ് സംഘർഷ സാഹചര്യം ഒഴിവായത്.

കെജ്‌രിവാളിൻ്റേത് നാടകമാണെന്ന് ബി.ജെ.പി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഡൽഹിയിലെ ബി.ജെ.പി ഭരിയ്ക്കുന്ന മുനിസിപ്പാലിറ്റികൾക്ക് സര്ക്കാെർ 13,000 കോടി രൂപ നൽകാനുണ്ട്. ആ കുടിശ്ശിക നൽകാതിരിയ്ക്കാനും ജനശ്രദ്ധ തിരിയ്ക്കാനുമാണ് കെജരിവാളിന്റെ ശ്രമം എന്നുമാണ് ബി.ജെ.പി ആരോപണം.

Top