സാജൻ ബേക്കറിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ജു വർഗ്ഗീസ് നായകനായി എത്തുന്ന സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിലെ തോരാ മഴയിലും എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. റൊമാന്റിക് മെലഡി ജോനറിൽ പെടുന്ന ഗാനത്തിന്റെ വരികൾ പ്രേക്ഷകമനസ്സിൽ ആദ്യ പ്രണയത്തിന്റെ നാമ്പുകൾ ഉണർത്തുന്നതാണ്. അജു വർഗ്ഗീസും നായിക രഞ്ജിത മേനോനുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപെടുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളുടെ പ്രണയമാണ് ഗാനരംഗത്തിന്റെ പശ്ചാത്തലം.

പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ പ്രിയ ഗായകൻ വിനീത് ശ്രീനിവാസനും പ്രീതി പിള്ളയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. എലിസബത്ത് ജോസാണ് ഗാനരചന. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അജു വർഗ്ഗീസും, സച്ചിൻ ആർ ചന്ദ്രനും, അരുൺ ചന്ദുവും ചേർന്നാണ് എഴുതിയിരിക്കുന്നത്.

ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും, വിശാഖ് സുബ്രഹ്മണ്യനും നിർമിക്കുന്ന സാജൻ ബേക്കറിയിലെ വൺസ് അപ്പോൺ എ ടൈം ഇൻ റാന്നി എന്ന ഗാനം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്.
Top