വധഭീഷണിയുണ്ടെന്ന പരാതിയുമായി ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്

ന്യൂഡല്‍ഹി: വധഭീഷണിയുണ്ടെന്ന പരാതിയുമായി ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. അധോലോക നായകന്‍ രവിപൂജാരിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് ഡല്‍ഹി പൊലീസില്‍ ഉമര്‍ ഖാലിദ് പരാതി നല്‍കിയിരിക്കുന്നത്.

തനിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ അധികാരികള്‍ തയാറാകണമെന്നും ഉമര്‍ ഖാലിദ് ട്വിറ്ററിലുടെ പറഞ്ഞു. പൂജാരി വധഭീഷണി മുഴക്കിയെന്ന് കാണിച്ച് ദലിത് സ്വതന്ത്ര എം.എല്‍.എയായ ജിഗ്‌നേഷ് മേവാനിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Top