ബലൂണുകള്‍ വഴി ഇന്റര്‍നെറ്റ് ‘4ജി വേഗതയില്‍’; പ്രോജക്ട് ലൂണ്‍ പദ്ധതി

സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഗൂഗിളിന്റെ പുതിയ പദ്ധതി വരുന്നു.

ഗൂഗിള്‍ എക്‌സ് പദ്ധതി എന്നറിയപ്പെട്ടിരുന്ന പ്രോജക്ട് ലൂണ്‍ പദ്ധതി ഇനി മുതല്‍ ലൂണ്‍ എന്ന സ്വതന്ത്ര കമ്പനിയായിരിക്കും.

ചുഴലിക്കാറ്റില്‍ പ്യുവര്‍ട്ടോ റികോയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ജനങ്ങളുടെ ആശയവിനിമയത്തിനുമായി ബലൂണുകള്‍ വഴി സൗജന്യ ഇന്റര്‍നെറ്റിനു അനുമതി നല്‍കിയ അനുമതിപത്രത്തിലാണ് ഗൂഗിളിന്റെ ബലൂണ്‍ ഇന്റര്‍നെറ്റ് പദ്ധതിയെ ലൂണ്‍ ഐഎന്‍സി (Loon inc) എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രോജക്ട് എക്‌സ് ലാബ്‌സിന്റെ ഉല്‍പന്നമായ ലൂണ്‍ പദ്ധതി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള ഗൂഗിള്‍ സംരംഭമാണ്.ഭൂമിയില്‍ നിന്ന് 18 മുതല്‍ 25 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഹീലിയം നിറച്ച കൂറ്റന്‍ ബലൂണുകള്‍ പറക്കുക.

നിറഞ്ഞിരിക്കുമ്പോള്‍ 15 മീറ്റര്‍ വീതിയും 12 മീറ്റര്‍ ഉയരവുമുള്ള ബലൂണുകളിലെ ശക്തമായ വൈഫൈ റൂട്ടര്‍ 4ജി വേഗത്തിലുള്ള ഇന്റര്‍നെറ്റാണ് ഭൂമിയിലേക്ക് നല്‍കുന്നത്.

ഓരോ ദേശത്തെയും മൊബൈല്‍ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഹീലിയം നിറച്ച് ആകാശത്തുയര്‍ത്തുന്ന പോളിഎത്തിലീന്‍ ബലൂണ്‍ പരമാവധി 100 ദിവസം വരെ അന്തരീക്ഷത്തില്‍ നില്‍ക്കും.

ഗൂഗിള്‍ എക്‌സിലിന്റെ ഡ്രൈവറില്ലാ കാര്‍ പദ്ധതി വേയ്‌മോ എന്ന പേരില്‍ സ്വതന്ത്ര കമ്പനിയായി മാറിയതിനു പിന്നാലെയാണ് ബലൂണ്‍ ഇന്റര്‍നെറ്റ് പദ്ധതിയും ലൂണ്‍ ഐഎന്‍സി എന്ന പേരില്‍ സ്വതന്ത്രമായിരിക്കുന്നത്.

Top