തനിക്ക് ക്രിക്കറ്റ് ബുദ്ധിമുട്ടെന്ന് തോന്നിയേക്കാം; അപ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് സംസാരിക്കും:രോഹിത് ശര്‍മ്മ

ഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരം പരാജയപ്പെട്ട ശേഷമാണ് രോഹിത് ശര്‍മ്മയുടെ സംഘം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്. നായകനായും ബാറ്ററായും 36കാരനായ രോഹിത് ശര്‍മ്മ മികച്ച പ്രകടനമാണ് നടത്തുന്നത്. എങ്കിലും കരിയറിന്റെ നിര്‍ണായ ഘട്ടത്തിലെത്തി നില്‍ക്കുന്ന രോഹിത് വിരമിക്കലിനെകുറിച്ചും സംസാരിക്കുകയാണ്.

താന്‍ വലിയ സ്‌കോറുകള്‍ നേടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്നാല്‍ ഉയര്‍ന്ന സ്‌കോറുകള്‍ നേടുന്നത് ക്രിക്കറ്റില്‍ വലിയ പ്രധാന്യമുണ്ട്. ചില മാറ്റങ്ങള്‍ താന്‍ ആഗ്രഹിക്കുന്നു. താരങ്ങള്‍ സ്വതന്ത്രരായാണ് കളിക്കേണ്ടത്. റണ്‍സിന്റെയും വിക്കറ്റിന്റെയും കണക്കിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വിലയിരുത്തുന്നത് ഒഴിവാക്കണമെന്നും ഇന്ത്യന്‍ നായകന്‍ പ്രതികരിച്ചു.ക്രിക്കറ്റ് ആരാധകര്‍ നോക്കുന്നത് ഒരാള്‍ എത്ര റണ്‍സ് അടിച്ചുവെന്നതല്ല. താരങ്ങള്‍ക്ക് ഭയം ഇല്ലാതെ ഗ്രൗണ്ടില്‍ നില്‍ക്കുകയാണ് പ്രധാനം. അങ്ങനെയെങ്കില്‍ സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും നേടാന്‍ കഴിയും. താരങ്ങളുടെ ശ്രദ്ധ മത്സരത്തിലാകണമെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ഒരു ദിവസം തനിക്ക് ക്രിക്കറ്റ് ബുദ്ധിമുട്ടെന്ന് തോന്നിയേക്കാം. അപ്പോള്‍ താന്‍ വിരമിക്കുന്നതിനെക്കുറിച്ച് എല്ലാവരോടും സംസാരിക്കും. എന്നാല്‍ സത്യസന്ധമായി താന്‍ പറയുന്നു. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി താന്‍ ഏറ്റവും മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു.

Top