നിയമ നടപടി നേരിടാന്‍ സന്നദ്ധനാണ് എന്ന് ആദ്യ ദിവസം മുതല്‍ പറഞ്ഞിട്ടുണ്ട്; ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതനധര്‍മ്മ പരാമര്‍ശത്തില്‍ ഉറച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സാമൂഹിക തിന്മകള്‍ക്കെല്ലാം കാരണം സനാതന ധര്‍മ്മമാണെന്ന് ഉദയനിധി വീണ്ടും ആരോപിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം രാഷ്ട്രപതിയെ വിളിക്കാതിരുന്നത് സനാതന ജാതിവിവേചനത്തിന്റെ നിലവിലെ ഉദാഹരണമാണ് ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചു.

‘പാര്‍ലമെന്റ് ഉദ്ഘാടന ദിവസത്തെ ചടങ്ങിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിച്ചില്ല. അതാണ് നിലവിലെ ഏറ്റവും മികച്ച ഉദാഹരണം. നിയമ നടപടി നേരിടാന്‍ സന്നദ്ധനാണ് എന്ന് ആദ്യ ദിവസം മുതല്‍ തന്നെ ഞാന്‍ പറയുന്നതാണ്. അതേസമയം, വിവാദത്തിനു പിന്നാലെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഉദയനിധി സ്റ്റാലിനെതിരെയും കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്കുമെതിരെ യുപിയിലെ രാംപൂര്‍ പൊലീസ് കേസെടുത്തു.

Top