രജിനികാന്തിന്റെ രാഷ്രീയ പിന്മാറ്റത്തിൽ പ്രതിഷേധിച്ച് ആരാധകൻ സ്വയം തീ കൊളുത്തി

ചെന്നൈ : നടൻ രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം പിൻവലിച്ചതിനു പിന്നാലെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമായിരുന്നു.അതിന്റെ ഭാഗമായി സ്വയം തീകൊളുത്തിയ ആരാധകൻ ഗുരുതരാവസ്ഥയിൽ. ഗുരുതരമായി പരുക്കേറ്റ ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രഖ്യാപനത്തിനു പിന്നാലെ രജനികാന്തിൻ്റെ വീടിനു മുന്നിൽ വച്ചാണ് ചെന്നൈ സ്വദേശിയായ മുരുകേശൻ സ്വയം തീകൊളുത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറിയതെന്ന് മൂന്ന് പേജുള്ള ട്വിറ്റർ സന്ദേശത്തിൽ രജനികാന്ത് അറിയിച്ചിരുന്നു.

Top