എല്ലാത്തരം പ്രോജക്റ്റുകളും വിജയത്തിലേക്ക് എത്തിക്കാനുള്ള അത്ര സ്റ്റാര്‍ ആയി താന്‍ സ്വയം കാണുന്നില്ല; സെയ്ഫ് അലി ഖാന്‍

റ്റവും വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് റിലീസായ ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണ് ‘ആദിപുരുഷ്’. വലിയ പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് തുടക്കം ലഭിച്ച സ്വീകാര്യതയായിരുന്നില്ല പിന്നീടങ്ങോട്ടുണ്ടായത്. രാമായണത്തെ വികലമാക്കിയെന്ന വ്യാപകമായ പരാതി ചിത്രം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ‘എല്ലാത്തരം പ്രോജക്റ്റുകളും വിജയത്തിലേക്ക് എത്തിക്കാനുള്ള അത്ര സ്റ്റാര്‍ ആയി താന്‍ സ്വയം കാണുന്നില്ല’ എന്നാണ് ചിത്രത്തിന്റെ പരാജയത്തോട് സെയ്ഫ് അലി ഖാന്‍ പ്രതികരിച്ചത്. അടുതിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് അലി ഖാന്റെ പ്രതികരണം.

‘ചിത്രം നല്ലൊരു ശ്രമമായിരുന്നു. പക്ഷെ ഭാഗ്യം തുണച്ചില്ല. പരാജയത്തെ ഭയപ്പെടരുത്. ഞാന്‍ ഒരിക്കലും ഒരു താരമായി സ്വയം ചിന്തിച്ചിട്ടില്ല, അത് ആഗ്രഹിക്കുന്നില്ല’ സെയ്ഫ് അലി ഖാന്‍ പറഞ്ഞു. എല്ലാത്തരം പ്രോജക്റ്റുകളും വിജയത്തിലേക്ക് എത്തിക്കാനുള്ള അത്ര സ്റ്റാര്‍ ആയി താന്‍ സ്വയം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഭാസ്, കൃതി സനോന്‍, എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ, രാമായണത്തിന്റെ ആവിഷ്‌കാരമായ ‘ആദിപുരുഷ്’ ആദ്യ മൂന്ന് ദിവസങ്ങളില്‍ ബോക്സ് ഓഫീസില്‍ വന്‍ നേട്ടം കൈവരിച്ചെങ്കിലും പിന്നീടുള്ള ആഴ്ചകളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ഓം റൗതായിരുന്നു ചിത്രത്തിന്റെ സംവിധാനം.

Top