കൊവിഡ്; ലോകത്ത് മരിച്ചവരുടെ എണ്ണം 41.41 ലക്ഷം പിന്നിട്ടു

ന്യൂയോര്‍ക്ക്: ആഗോളത്തിലതത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി ഇരുപത്തിയേഴ് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5.45 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 41.41 ലക്ഷം കടന്നു. നിലവില്‍ ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.

ബ്രസീലിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 54,748 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷമായി. 5.45 ലക്ഷം പേര്‍ മരിച്ചു.

അമേരിക്കയില്‍ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. അരലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയൊന്ന് ലക്ഷം കടന്നു. 6.25 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.

അതേസമയം, ഇന്ത്യയില്‍ ഇതുവരെ മൂന്ന് കോടി പന്ത്രണ്ട് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.27 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.നിലവില്‍ 4.07 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 4.18 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3.03 കോടി ആയി ഉയര്‍ന്നു.

Top