മകനെ ആക്രമിച്ചതില്‍ പൊലീസില്‍ പരാതിപ്പെട്ടു; വയോധികയ്ക്ക് യുവാവിന്റെ മര്‍ദ്ദനം, അറസ്റ്റില്‍

ചിങ്ങവനം: കോട്ടയത്ത് വയോധികയെ ആക്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം ചിങ്ങവനത്താണ് സംഭവം. കുറിച്ചി സചിവോത്തമപുരം കോളനിയിലെ താമസക്കാരനായ നിധിന്‍ ചന്ദ്രനാണ് പിടിയിലായത്. സമീപവാസിയായ വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവരെ ആക്രമിക്കുകയായിരുന്നു. ഈ സ്ത്രീയുടെ മകനെ നിതിന്‍ നേരത്തെ മര്‍ദിച്ചിരുന്നു.

ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു വീട് കയറിയുള്ള ആക്രമണം. വീട്ടിനുള്ളിലെ പാത്രങ്ങള്‍ നശിപ്പിച്ച നിതിന്‍ ചന്ദ്രന്‍, അലമാരക്കുള്ളിലിരുന്ന വസ്ത്രങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.

Top