ടൗവല്‍ കയ്യില്‍വെച്ച് പന്ത് പിടിച്ചു; അഞ്ച് റണ്‍സ് പിഴ വിധിച്ച് അമ്പയര്‍

ബ്രിസ്‌ബെയ്ന്‍: ബിഗ് ബാഷ് വനിതാ ക്രിക്കറ്റില്‍ നാടകീയ സംഭവങ്ങള്‍. ടൗവല്‍ കയ്യില്‍വെച്ച് പന്ത് പിടിച്ചതിന് അഞ്ച് റണ്‍സ് അനുവദിച്ച് അമ്പയര്‍. ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സും സിഡ്‌നി സിക്‌സേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബെയന്‍ ഏഴ് വിക്കറ്റിന് 176 റണ്‍സെടുത്തു.

മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബിന്റെ നിയമപ്രകാരം വിക്കറ്റ് കീപ്പര്‍ അല്ലാതെ ഒരു ഫീല്‍ഡര്‍ക്കും പന്ത് പിടിക്കുമ്പോള്‍ ഗ്ലൗസൊ തുണിയോ ഉണ്ടാകാന്‍ പാടില്ല. മത്സരത്തില്‍ ആറ് വിക്കറ്റിന് സിക്‌സേഴ്‌സ് ജയിച്ചു. ഒരു പന്ത് മാത്രം ബാക്കി നിര്‍ത്തിയാണ് സിക്‌സേഴ്‌സിന്റെ വിജയം.

മറുപടി ബാറ്റിംഗില്‍ സിഡ്‌നി സിക്‌സേഴ്‌സ് ബാറ്റ് ചെയ്യുന്നു. 10-ാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. അമേലിയ കെര്‍ എറിഞ്ഞ പന്തില്‍ ആഷ്ലീ ഗാര്‍ഡ്നര്‍ ലോഗ് ഓണിലേക്ക് അടിച്ച് സിംഗിള്‍ നേടി. എന്നാല്‍ ഫീല്‍ഡര്‍ എടുത്തെറിഞ്ഞ പന്ത് പിടിക്കവേ അമേലിയ കെറിന്റെ കൈകളില്‍ ഒരു ടൗവല്‍ ഉണ്ടായിരുന്നു. പിന്നാലെ മത്സരത്തില്‍ ഇടപെട്ട അമ്പയര്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി നല്‍കാനായി സിഗ്‌നല്‍ കാണിച്ചു.

 

Top