എച്ച്ഡിഎഫ്‌സി ബാങ്ക് -എച്ച്ഡിഎഫ്‌സി ലയനം: ജൂലൈ 1ന്

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്ക്- എച്ച്ഡിഎഫ്‌സി ലയനം പ്രഖ്യാപിച്ച് ചെയര്‍മാന്‍ ദീപക് പരേഖ്. ജൂലൈ ഒന്നിന് ലയനം പ്രാബല്യത്തില്‍ വരും. എച്ച്ഡിഎഫ്‌സി ബാങ്കിന്റേയും എച്ച്ഡിഎഫ്‌സിയുടേയും ബോര്‍ഡ് അംഗങ്ങള്‍ ജൂണ്‍ 30നു ചേരുന്ന യോഗത്തില്‍ ലയനം അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 13ന് എച്ച്ഡിഎഫ്‌സി ഓഹരികള്‍ വിപണിയില്‍നിന്നു ഡീലിസ്റ്റ് ചെയ്യുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിനാണ് രണ്ടു കമ്പനികളും ലയനത്തിനൊരുങ്ങുന്നതായി അറിയിച്ചത്. ഇതിനായി നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതിയും കമ്പനികള്‍ക്കു കഴിഞ്ഞ വര്‍ഷം തന്നെ ലഭിച്ചു. ലയനത്തോടെ, ലോകത്തിലെ തന്നെ പത്താമത്തെ ഏറ്റവും വലിയ ബാങ്കായി എച്ച്ഡിഎഫ്‌സി മാറും. എച്ച്ഡിഎഫ്‌സിയുടെ ഓരോ ഓഹരിയുടമയ്ക്കും 25 ഷെയറുകള്‍ക്കു പകരം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഷെയറുകള്‍ സ്വന്തമാവും. വാര്‍ത്ത പുറത്തു വന്നതോടെ എച്ച്ഡിഎഫ്‌സി 1.49 ശതമാനം മുന്നേറി 2760 രൂപയിലും എച്ച്ഡിഎഫ്‌സി ബാങ്ക് 1.3 ശതമാനം നേട്ടത്തില്‍ 1650.6 രൂപയിലും വ്യാപാരം നടത്തി.

Top