എച്ച്ഡിഎഫ്സി ബാങ്ക് ആറു ലക്ഷം കോടി വിപണിമൂല്യം മറികടന്നു

മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം കുതിച്ചുയര്‍ന്നു. ആറു ലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി ബാങ്ക് മാറി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി തുടര്‍ച്ചയായി മൂന്നുദിവസം നീണ്ട റാലിയിലാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വില കുതിച്ചത്.കുതിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയാണ് എച്ച്ഡിഎഫിസിക്ക് മുന്നിലുള്ളത്.

എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 2226ലെത്തി ഓഹരി വില. 2,233 വരെ ഓഹരി വില ഉയരുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയിലെ വ്യാപാരത്തില്‍ ഓഹരി വില 2247.50 രൂപവരെ ഉയര്‍ന്നിരുന്നു.ഒരുവര്‍ഷത്തിനിടെ ബാങ്കിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പ് 19.7 ശതമാനമാണ്. അതേസമയം, ബാങ്ക് നിഫ്റ്റി സൂചിക 16.2ശതമാനംമാത്രമാണ് ഉയര്‍ന്നത്. ബാങ്കിന്റെ ഓഹരി വില ഇപ്പോഴത്തെ നിലവാരത്തില്‍നിന്ന് 2,492 രൂപയിലേയ്ക്ക് ഉയരുമെന്നാണ് അനലിസ്റ്റുകളുടെ പറയുന്നത്.

Top